രാമപുരം: പഴയകാല കോൺഗ്രസ് പ്രവർത്തകനും പനങ്ങാങ്ങര കളത്തിൽപടി മസ്ജിദുൽ ഫലാഹ് ജനറൽ സെക്രട്ടറിയുമായ മഞ്ഞളാംകുഴി ഉണ്ണിയവറ ഹാജി (85) നിര്യാതനായി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, അരിപ്ര വേളൂർ മഹല്ല് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതയായ സൈനബ കിഴക്കേത്തലക്കൽ, ഫാത്തിമ്മ നെച്ചിക്കാടൻ. മക്കൾ: സൈദലവി, അഷ്റഫ്, റഷീദ്, അൻസാബ്, ഇല്യാസ്, സഹീറ, ഫമിദ, ജംഷീന. മരുമക്കൾ: അബ്ദുറഹീം കപ്പാട്ട്, ഷൗക്കത്തലി കളത്തിൽ പുന്നക്കൽ, അബ്ദുൽമജീദ് മടത്തേതൊടീൽ, സുലൈഖ കുട്ടിപുളിയൻ, ആസ്യ തൊടിമണ്ണിൽ പടിഞ്ഞാറേതിൽ, ജസീന മേലെവിളക്കത്തിൽ, ശൈമ ചൂണ്ടിയൻമൂച്ചി. സഹോദരി: പരേതയായ ഫാത്തിമ. മഞ്ഞളാംകുഴി അലി എം.എൽ.എയുടെ കുടുംബ താവഴിയിൽ പിതൃസഹോദരനാണ്.