പാനൂർ: മുസ്ലിം ലീഗ് നേതാവും മത സാമൂഹിക സേവന രംഗത്തെ പ്രമുഖനുമായ ചെണ്ടയാട് കല്ലറക്കലിലെ സി.കെ.വി. മൂസ (68) നിര്യാതനായി. കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കല്ലറക്കൽ മഹല്ല് വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് കല്ലറക്കൽ ശാഖ പ്രസിഡന്റ്, പി.കെ. മൂസ ഹാജി ഫൗണ്ടേഷൻ പ്രസിഡന്റ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചെണ്ടയാട്ടെ പൗരപ്രമുഖനും മഹല്ല് കാരണവരുമായിരുന്ന പരേതനായ സി.കെ.വി. കുഞ്ഞബ്ദുല്ലയുടെയും പുല്ലൂക്കരയിലെ ചാമ്പറമ്പത്ത് എടക്കൊഴി അണ്ടത്തോടൻ അയിശു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: പി.കെ. റസിയ മല്ലണ്ടിയിൽ. മക്കൾ: ഷംസീർ (ഖത്തർ), നജ്മ, അമീർ (ദുബൈ), നസ്രിയ. മരുമക്കൾ: ജസ്മിന പുതുക്കുടി (ചെണ്ടയാട്), ശറഫുദ്ദീൻ (അക്കാനിശ്ശേരി), മുബഷിറ (ചെറുവാഞ്ചേരി), മുഹ്സിൻ (പന്ന്യന്നൂർ). സഹോദരങ്ങൾ: സി.കെ.വി. മഹമൂദ് ഹാജി, റുക്കിയ്യ, ഫാത്തിമ (പൂക്കോം), മൈമൂനത്ത്, അബ്ദുൽ കാദർ (ദുബൈ), ഉണ്ടകേളോത്ത് റാബിയ (മേക്കുന്ന്), സിറാജുദ്ദീൻ (ബംഗളൂരു), പരേതയായ മാമി.