കോഴിക്കോട്: ഡോ. കെ.എ.കെ. അബ്ദുല്ല കാണംകണ്ടി (79) പന്നിയങ്കര തിരുവണ്ണൂർ റോഡിൽ കാണംകണ്ടി ഹൗസിൽ നിര്യാതനായി. ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റലിലും കോഴിക്കോട് കാലിക്കറ്റ് നഴ്സിങ് ഹോമിലും ഏറെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാറ അബ്ദുല്ല. മക്കൾ: അക്സർ അബ്ദുല്ല (യു.എസ്.എ), ബൈജു അബ്ദുല്ല (ഐ.സി.ഐ.സി ബാങ്ക്), സിയാദ് അബ്ദുല്ല (ബിസിനസ്), ഡോ. ദലീൽ അബ്ദുല്ല. മരുമക്കൾ: ജാസ്മിൻ, ഷെറിൻ, നിഷാന, അഹലാം. ഖബറടക്കം ശനിയായാഴ്ച 9 മണിക്ക് കുറ്റ്യാടി ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളിഖബർസ്ഥാനിൽ.