കോഴിക്കോട്: ഒടുമ്പ്ര നോർത്ത് കൊശാനി വീട്ടിൽ എൻ.കെ.വി. മമ്മത് കോയ (കൊശാനി ടിംബേഴ്സ് -83) ഇടിയങ്ങര കോഴിക്കോടൻ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ കോഴിക്കോടൻ വീട്ടിൽ സുഹറ. മക്കൾ: ആയിഷ, പരേതനായ ഉമ്മർ ഫാറൂഖ്. മരുമക്കൾ: റിയാസ് മിനിക്കിന്റകം (കാറ്ററിങ്), ശബാന മാളിയേക്കൽ (മലബാർ സെന്റർ സ്കൂൾ അധ്യാപിക). സഹോദരങ്ങൾ: എൻ.കെ.വി. ഉസ്മാൻകോയ, മാമുക്കോയ, അബ്ദുൽ കരീം.