പഴയങ്ങാടി: അടുത്തിലയിലെ കാരക്കീൽ കുഞ്ഞിരാമൻ (77) നിര്യാതനായി. പതിറ്റാണ്ടുകളായി എരിപുരത്ത് പലചരക്ക് വ്യാപാരിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ: വി. ലക്ഷ്മി. മക്കൾ: ഷാജി, ഷീജ, ഷീന. മരുമക്കൾ: ഷൈമ, രാമകൃഷ്ണൻ, സോമൻ. സഹോദരങ്ങൾ: മുകുന്ദൻ, സരോജിനി, പരേതനായ ദാമോദരൻ. പരേതനോടുള്ള ആദരസൂചകമായി എരിപുരത്ത് കടകളടച്ച് വ്യാപാരികൾ ഹർത്താൽ ആചരിച്ചു.