ഉദുമ: കോട്ടിക്കുളം പരേതനായ എം.കെ. ഹസൈനാർ ഹാജിയുടെ ഭാര്യ കുഞ്ഞിബി ഹജ്ജുമ്മ (83) നിര്യാതയായി.പരേതരായ സാമ്പാൻ അബ്ദുറഹിമാന്റെയും ഫാത്തിബിയുടെയും മകളാണ്. മക്കൾ: ബീബി കളനാട്, ഹമീദ് ഹാജി, താജുദ്ദീൻ, റഹ്ദ, അഷ്റഫ്, ഗഫൂർ, സുഹ്റ കുവ്വതൊട്ടി, പരേതയായ നഫീസ പൂച്ചക്കാട്. മരുമക്കൾ: യു.കെ. അഹ്മദ് കളനാട്, എ.കെ. യൂസഫലി പൂച്ചക്കാട്, ഹമീദലി കുവ്വതൊട്ടി, ദൈനബി, ഖൈറു, ഹസീന, നസീമ, പരേതനായ പുളുൻതോട്ടി അബ്ദുറഹിമാൻ. സഹോദരങ്ങൾ: പരേതരായ എസ്.എ. മുഹമ്മദ് കുഞ്ഞി ഹാജി, എസ്.എ. അബ്ദുല്ല ഹാജി, എസ്.എ. കുഞ്ഞമു ഹാജി, എസ്.എ. അബ്ബാസ് ഹാജി.