കരിവെള്ളൂർ: കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്ത് താമസിക്കുന്ന റിട്ട. പ്രധാനാധ്യാപകൻ കെ.വി. രമേശൻ മാസ്റ്ററുടെ ഭാര്യ കെ. രോഷ്നി ടീച്ചർ (46) നിര്യാതയായി. കൂക്കാനം ഗവ. യു.പി സ്കൂൾ അധ്യാപികയാണ്. പിതാവ്: കെ. രാഘവൻ (നിട്ടൂർ തലശ്ശേരി). മാതാവ്: ശ്രീദേവി. മക്കൾ: ഐശ്വര്യ (ബി.എഡ് വിദ്യാർഥി), ദൃശ്യ (ബി.ടെക് വിദ്യാർഥി). സഹോദരങ്ങൾ: രോഷ് ബാബു (ബിസിനസ് നിട്ടൂർ തലശ്ശേരി), രമ്യ (ഗൾഫ്). മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30ന് കൂക്കാനം ഗവ. യു.പി സ്കൂളിലും തുടർന്ന് കരിവെള്ളൂരിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം 11.30ന് കരിവെള്ളൂർ നിടുവപ്പുറം സമുദായ ശ്മശാനത്തിൽ.