മയ്യിൽ: ബി.എസ്.എൻ.എൽ ചീഫ് സെക്ഷൻ സൂപ്പർവൈസറായി വിരമിച്ച കയരളം ഒറപ്പടിയിലെ ടി. കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: കരിയിൽ യശോദ. മക്കൾ: ജയചന്ദ്രൻ (യു.ഡി ക്ലർക്ക്, കണ്ണൂർ കോർപറേഷൻ എളയാവൂർ സോണൽ), ജയരാജൻ (വി.എഫ്.എ, കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫിസ്), ജയശ്രീ (അക്കൗണ്ടന്റ് പിണറായി ഗ്രാമപഞ്ചായത്ത്). മരുമകൾ: രോഷ്ണി (യു.ഡി ക്ലർക്ക് ജില്ല ട്രഷറി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (ഇരിണാവ്), പരേതയായ നാരായണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.