ഒറ്റപ്പാലം: പാലപ്പുറത്ത് കത്തിനശിച്ച ഓട്ടോറിക്ഷക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പാലപ്പുറം മഠത്തൊടി വീട്ടിൽ രാമദാസ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.40ഓടെയാണ് രാമദാസിന്റെ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. അയൽക്കാർ തീ അണച്ച് പരിശോധിച്ചപ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ പൊള്ളലേറ്റു മരിച്ച നിലയിൽ രാമദാസിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.