പുളിക്കല്‍: സെയില്‍ ടാക്സ് റിട്ട. അസി. കമീഷണര്‍ കൊട്ടപ്പുറം പൊറ്റമ്മലില്‍ പി.വി. വീരാന്‍കുട്ടി (85) നിര്യാതനായി. ദീര്‍ഘകാലം തലേക്കര ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഇത്തിക്കുട്ടിയുമ്മ. മക്കള്‍: ആസിഫ്, സുലൈഖ, ഷരീഫ. മരുമക്കള്‍: ഉണ്ണീതു മാസ്റ്റര്‍, പ്രസീന. സഹോദരന്: പി.വി. മൂസ (റിട്ട. പൊലീസ് സൂപ്രണ്ട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തലേക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.