കാസർകോട്: ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) നിര്യാതനായി. 1992 കാലത്താണ് ശബരിമല മേൽശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേൽശാന്തി സ്ഥാനം വഹിച്ചു. കുമ്പള മേഖലയിൽ വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും തന്ത്രിയായിരുന്നു. പരേതരായ സുബ്രായ കടമണ്ണായയുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ശ്രീരാമ കടമണ്ണായ (ഫാർമസിസ്റ്റ്), ജഗദീഷ് കടമണ്ണായ (മുൻ ഉദ്യോഗസ്ഥൻ, ടാറ്റ കൂർഗ് കോഫി ലിമിറ്റഡ്), ലളിത ശ്രീപതി റാവു, പ്രേമ മഞ്ജുനാഥ അഗ്ഗിത്തായ, വസന്തി പുരന്ദര ശാസ്ത്രി, ഉഷ ഹരിദാസ് ഹെജ്മാടി, സുനന്ദ. സഞ്ചയനം ബുധനാഴ്ച.