എടപ്പാൾ: മാധ്യമ പ്രവർത്തകനും മാപ്പിളപ്പാട്ട് കലാകാരനുമായ എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി മണ്ണാരവളപ്പിൽ പരേതനായ മൊയ്തീൻ ഹാജിയുടെ മകൻ എം.വി. നൗഫൽ (46) നിര്യാതനായി.
അസുഖബാധിതനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓൺലൈൻ ചാനലായ മലപ്പുറം കഫേ, എൻ.സി.വി, ജയ്ഹിന്ദ് എന്നീ ചാനലുകളിൽ പ്രവർത്തിച്ചിരുന്നു.
മാതാവ്: നൂർജഹാൻ. ഭാര്യ: ഖൈറുന്നിസ. മക്കൾ: മുഹമ്മദ് മിദ്ലാജ്, ആയിശ മിൻഹ. സഹോദരങ്ങൾ: നവാസ്, നൗഷർ, നൗഷിദ.