താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ പുതിയോട്ടുകണ്ടി ബാലകൃഷ്ണൻ നായരുടെ ഭാര്യ വാഴാമ്പറ്റ കമലാക്ഷി അമ്മ (88) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുതുക്കുളങ്ങര വീട്ടുവളപ്പിൽ.മക്കൾ: പരേതനായ രവീന്ദ്രൻ, ഗവ. പോളി ടെക്നിക്, മീനങ്ങാടി), പ്രേമലത (റിട്ട. അധ്യാപിക മാനിപുരം എ.യു.പി സ്കൂൾ), സുഭാഷിണി, പത്മകുമാർ, പരേതനായ സുരേന്ദ്രൻ (മുൻ കോൺഗ്രസ് താമരശ്ശേരി മണ്ഡലം സെക്രട്ടറി), മിനി ഭായ്, ജയന്തി. മരുമക്കൾ: ലത, ബാലകൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ മുക്കം ഹൈസ്കൂൾ), രാജേന്ദ്രൻ നമ്പ്യാർ (മങ്ങാട്), ബിന്ദു (പന്തീരാങ്കാവ്), ആനന്ദകുമാരി (പൊക്കിനാരി), കൃഷ്ണൻ നായർ (പുഴമുടി), രവീന്ദ്രൻ (കൂട്ടാലിട). സഹോദരങ്ങൾ: മാധവി അമ്മ, ശ്രീധരൻ നായർ, രാമനുണ്ണി നായർ, ഗോവിന്ദൻ കുട്ടി നായർ, വേണുഗോപാലൻ നായർ, ബാലാമണി അമ്മ, പരേതരായ കൃഷ്ണനുണ്ണി നായർ, നാരായണൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ, ദേവകി അമ്മ.