മുണ്ടൂർ: എഴക്കാട് അർത്തക്കാട്ടുകളം പരേതനായ കുഞ്ചുവിന്റെ മകൻ സുകുമാരൻ(93) നിര്യാതനായി. ഡി.സി.സി അംഗം, കാഞ്ഞികുളം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ഡയറക്ടർ, ശാന്തിസേന വായനശാല സ്ഥാപക സെക്രട്ടറി, മുണ്ടൂർ രണ്ട് വില്ലേജ് ഓഫിസ് നിർമാണ കമ്മിറ്റി കൺവീനർ, കുന്നപ്പുള്ളികാവ് ഭരണസമിതി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. വായനശാലക്കും മുണ്ടക്കളം ശുദ്ധജല പദ്ധതിക്കും സ്ഥലം സംഭാവന നൽകി.
ഭാര്യ: എൻ. വിജയകുമാരി. മക്കൾ: നന്ദകുമാർ (കാഞ്ഞിക്കുളം സെൻട്രൽ മോഡേൺ റൈസ് മില്ല് ഉടമ), മുകുന്ദകുമാർ (ശ്രീകൃഷ്ണ സോമിൽ, എഴക്കാട്), പ്രമീള സിദ്ധാർഥൻ (നല്ലേപ്പുള്ളി). മരുമക്കൾ: കൃഷ്ണ പ്രദീപ, രാജലക്ഷ്മി, പരേതനായ സിദ്ധാർഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.