എടവണ്ണപ്പാറ: ഓമാനൂർ തീണ്ടാപാറ യു.കെ. അബൂബക്കർ മാസ്റ്റർ (79) നിര്യാതനായി. ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, മുൻ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ, ഓമാനൂർ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ, ജലാലിയ്യ ജുമാമസ്ജിദ് തീണ്ടാപാറ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഒ.പി. ഫാത്തിമ. മക്കൾ: ആരിഫ്, ആദില, ആഷിഫ് (കൊച്ചി മെട്രോ), ആഫിഖ്. മരുമക്കൾ: റിയാസ് (ജി.എച്ച്.എച്ച്.എസ് മൂർക്കനാട്), സമീറ, ജാൻസി, മുബീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തീണ്ടാപാറ ജലാലിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.