ചേലക്കര: വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തുകൂടി ചീപ്പാറ വീട്ടിൽ അബ്ദുൽ സിയാദിന്റെ മകനും ഗവ. എസ്.എം.ടി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അസിം (10) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉമ്മ: ഷാജിത. സഹോദരങ്ങൾ: ആദിൽ, അദ്നാൻ.