എതിർത്തോട്: പരേതനായ ബേർക്ക മുഹമ്മദ് കുഞ്ഞിയുടെ മകൻ അബ്ദുൽ റഹ്മാൻ ബേർക്ക (55) നിര്യാതനായി. നിർമാണ തൊഴിലാളി യൂനിയൻ (എസ്.ടി.യു) എതിർത്തോട് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: ഫസീല. മക്കൾ: അബ്ഷർ, ഫാത്തിമ. സഹോദരങ്ങൾ: ബേർക്ക അബ്ദുൽ ഖാദർ, അഹ്മദ് കുഞ്ഞി, ഹുസൈൻ കുഞ്ഞി, ആസ്യമ്മ, ആയിഷ, സാറ. മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതിയംഗം ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജിയുടെ ജ്യേഷ്ഠന്റെ മകനാണ്.