പെരിങ്ങാടി: അൽ ഫലാഹ് സ്ഥാപനങ്ങളിലെ അധ്യാപകനും മദ്റസത്തുൽ ഫലാഹിലെ പ്രധാന അധ്യാപകനുമായ കോഴിക്കോട് രാമനാട്ടുകര ചേലേമ്പ്ര ചേലുപ്പാടം 12ാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപം താമസിക്കുന്ന ചെറിയ പുത്തലത്ത് ഇസ്മായിൽ സആദ് (35) നിര്യാതനായി. കാസർകോട് ആലിയ അറബിക് കോളജിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. പരേതനായ സൈതലവിയുടെയും ജമീലയുടെയും മകനാണ്. ഭാര്യ: കാസർകോട് ബേവിഞ്ച സ്വദേശി സാറ. മക്കൾ: ജന്ന ഹനൂൻ, ഹനാൻ സആദ് (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: അബ്ബാസ് അലി. പരേതനോടുള്ള ആദര സൂചകമായി ബുധനാഴ്ച അൽ ഫലാഹ് സ്ഥാപനങ്ങൾക്ക് അവധി നൽകി.