തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശിൽപി എന്നറിയപ്പെടുന്ന പി. നീലകണ്ഠ അയ്യരുടെ (കമ്പനി സ്വാമി) മകൻ എൻ. ഗണപതി (85) ബംഗളൂരുവിൽ നിര്യാതനായി. ഇന്ത്യയിലെ ഡിഫെൻസ് ഓർഡനൻസ് ഫാക്ടറിയിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തങ്കം. മക്കൾ: ലത, സവിത. മരുമക്കൾ: ലക്ഷ്മണൻ (മസ്കത്ത്), റാം (അമേരിക്ക). സഹോദരങ്ങൾ: കൃഷ്ണ അയ്യർ, സാഗരം, പരേതരായ പരശുരാമ അയ്യർ, സുബ്രഹ്മണ്യ അയ്യർ, നാരായണ അയ്യർ, വെങ്കിട്ടരാമ അയ്യർ, കാമാക്ഷി അമ്മാൾ, നാരായണി അമ്മാൾ, തങ്കം അമ്മാൾ. സംസ്കാരം ബംഗളൂരുവിൽ.