തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്കൂളിന് സമീപത്തെ ജനത സ്റ്റേഷനറി സ്റ്റാർ ഉടമ പുളിമ്പറമ്പ് ശ്രീകൃഷ്ണ നഗറിലെ കെ.വി. തമ്പി (80) നിര്യാതനായി. മലപ്പുറം ചങ്ങരകുളം മുക്കുതല സ്വദേശിയാണ്. ഭാര്യ: പതേതയായ ലിസി (തൃശൂർ ചൊവ്വന്നൂർ മേക്കാട്ട് കുളങ്ങര). മക്കൾ: സന്തോഷ് (ജെ.ജെ ഏജൻസീസ്, പുളിമ്പറമ്പ്), സതീഷ് (ജനത ഏജൻസീസ്, പുളിമ്പറമ്പ്), സനീഷ് (സെയിൽസ് ഓഫിസർ, ഡ്യുലക്സ് പെയിന്റ് കമ്പനി, എറണാകുളം). മരുമക്കൾ: എം.ടി. ലിജി (തിരുപ്പൂർ), കെ.പി. വിധു (കുന്നംകുളം), ആഷ്ന (പച്ചാളം, ഏറണാകുളം). സഹോദരങ്ങൾ: രാജൻ, കുഞ്ഞുമോൻ (ഇരുവരും ചങ്ങരംകുളം), ശോശാമ്മ (മഞ്ചേരി), പരേതരായ കെ.വി. കുഞ്ഞൻ (ജനത സ്റ്റേഷനറി, കണ്ണൂർ -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല മുൻ പ്രസിഡന്റ്), ജോർജ് (ജനത സ്റ്റേഷനറി, പയ്യന്നൂർ), കൊച്ചു (ജനത സ്റ്റേഷനറി, കാഞ്ഞങ്ങാട്), സൈമൺ (ജനത സ്റ്റേഷനറി, നീലേശ്വരം), ചെറിയാൻ പാസ്റ്റർ, അമ്മിണി (ചങ്ങരംകുളം). സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. തുടർന്ന് നിടുവാലൂർ ബഥേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ സംസ്കാരം.