കൂത്തുപറമ്പ്: വേങ്ങാട് പഞ്ചായത്ത് മുൻ അംഗവും രാഷ്ട്രീയ ജനതാദൾ ജില്ല കമ്മിറ്റി അംഗവുമായ കീഴത്തൂർ കളഭം ഹൗസിൽ പി.എ. പുരുഷു (68) നിര്യാതനായി. കേരള ദിനേശ് ബീഡി മമ്പറം ബ്രാഞ്ച് മാനേജറും പിണറായി ബീഡി തൊഴിലാളി സഹ. സംഘം ഡയറക്ടറും ആയിരുന്നു. ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം സെക്രട്ടറി, ആർ.ജെ.ഡി ധർമടം മണ്ഡലം പ്രസിഡന്റ്, എച്ച്.എം.എസ് ജില്ല കമ്മിറ്റി അംഗം, തലശ്ശേരി താലൂക്ക് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശൈലജ (റിട്ട. അധ്യാപിക, മട്ടന്നൂർ പോളിടെക്നിക്). മക്കൾ: പി.എ. അരുൺ, വരുൺ (വിദ്യാർഥി). സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. അധ്യാപകൻ മാനന്തവാടി), ലക്ഷ്മി, ഭരതൻ, സാവിത്രി (മാനന്തവാടി), വിമല (റിട്ട. വെൽഫെയർ ഓഫിസ്, കണ്ണൂർ), പി.എ. പ്രേമൻ (റിട്ട. എസ്.ഐ ക്രൈംബ്രാഞ്ച്, കണ്ണൂർ), പി. എ. പ്രകാശൻ (ഇറിഗേഷൻ ഡിവിഷൻ തലശ്ശേരി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.