കട്ടിപ്പാറ: കട്ടിപ്പാറ അൽഇഹ്സാൻ സ്ഥാപനങ്ങളുടെ സെക്രട്ടറിയായിരുന്ന സി.പി. മൂസ ബാഖവി ചെമ്പ്രകുണ്ട (67) നിര്യാതനായി. പാണ്ടിക്കോട്, അണ്ടോണ, കൂരാച്ചുണ്ട്, കണ്ണൂർ മാങ്ങാട്, കട്ടിപ്പാറ അൽഇഹ്സാൻ എന്നിവിടങ്ങളിലായി 40 വർഷം മുദർരിസ് ആയി സേവനം ചെയ്തു. സമസ്ത കോഴിക്കോട് താലൂക്ക് സെക്രട്ടറി, എസ്.വൈ.എസ് താമരശ്ശേരി മേഖല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മക്കൾ: നൗഫൽ, അൻവർ, സിറാജ്, സുമയ്യ, യുസൈറ. മരുമക്കൾ: അഷ്റഫ് സഖാഫി വെണ്ണക്കോട്, ഉമ്മു സൽമ, സുനൈന.