കോഴിക്കോട്: പരേതനായ ജോർജ് കൂനമ്മാക്കലിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ലീലാമ്മ ജോർജ് കൂനമ്മാക്കൽ (72) നിര്യാതയായി. കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ 33 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാപ്പിമല വല്ലനാട്ട് കുടുംബാംഗമാണ്. മക്കൾ: ലിഷ മെർലിൻ (നഴ്സ്, ഷാർജ), ജിയോ ജോർജ് ജോസഫ് (അധ്യാപകൻ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ). മരുമക്കൾ: ജെയിന് മാത്യു വടക്കയിൽ (ഷാർജ), ജോസ്ന വള്ളിയാട്ട് (ചെമ്പുകടവ്). സഹോദരങ്ങൾ: റോസമ്മ ജോർജ് ചാത്തങ്കോട് (ചാണക്കുണ്ട്), സിസ്റ്റർ മേരി വല്ലനാട്ട് കണ്ണൂർ, ജോസുകുട്ടി ജോർജ് വല്ലനാട്ട് (കാപ്പിമല), റിൻസി ജോൺ വേഴാമ്പതോട്ടം (കട്ടപ്പന). സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് വെള്ളിമാടുകുന്നിലുള്ള സ്വഭവനത്തിൽ ആരംഭിക്കും. ശേഷം കുട്ടാപറമ്പ് ചെറുപുഷ്പ ദേവാലയ കുടുംബക്കല്ലറയിൽ സംസ്കരിക്കും.