എളേറ്റിൽ: മുസ്ലിം ലീഗ് കോഴിക്കോട് ജില്ല മുൻ സെക്രട്ടറിയും എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക മാനേജറുമായ എളേറ്റിൽ വട്ടോളി പരേതനായ പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ ഭാര്യ ആയിഷ ബീവി (85) നിര്യാതയായി.
മക്കൾ: ഹിഫ്സുൽ റഹ്മാൻ, ഹബീബ് റഹ്മാൻ ( എം.ജെ.എച്ച്.എസ്. എസ് മാനേജർ), മുഹമ്മദ് ഫൈസൽ, ആമിന (അധ്യാപിക), മുഹമ്മദ് റാഫി. മരുമക്കൾ: അബ്ദുൽ മജീദ് സുല്ലമി, മറിയകുട്ടി, ജമീല, വഹീദ, റംല.