ചെറുപുഴ: ഫോട്ടോഗ്രാഫറും അമച്വര്‍ നാടക പ്രവര്‍ത്തകനുമായ പ്രജിഷ് ചുണ്ട (42) നിര്യാതനായി. എ.കെ.പി.എ പയ്യന്നൂര്‍ മേഖല സെക്രട്ടറിയാണ്. ചെറുപുഴ ഇമ നാടകവേദിയുടെ പ്രവര്‍ത്തകനായ പ്രജീഷ് പത്തോളം നാടകങ്ങളിലും നിരവധി ഷോര്‍ട്ട്ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. പരേതനായ കാമ്പ്രത്ത് വേണുഗോപാലന്റെയും കല്ലറവീട്ടില്‍ ഓമനയുടെയും മകനാണ്. സഹോദരി: പ്രജിത. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ചുണ്ടയില്‍ പൊതുദര്‍ശനത്തിന് ശേഷം 11ന് കോലുവള്ളി മോക്ഷതീരത്ത് സംസ്കരിക്കും.