കോഴിക്കോട്: കല്ലായിയിലെ മര വ്യാപാരിയായിരുന്ന കുറ്റിച്ചിറ ചെറിയ തോപ്പിലകം സി.ടി. ഉമ്മർ കോയ (64) പന്നിയങ്കര മാനാരിയിലെ സിദ്ര വസതിയിൽ നിര്യാതനായി. പരേതരായ മൊയ്തീൻ വീട്ടിൽ ആലിക്കോയ ഹാജിയുടെയും ചെറിയ തോപ്പിലകം കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ മാളിയേക്കൽ ആയിശ. മക്കൾ: അഫീഫ് അലി, അഫ്ഹാം അലി (ദുബൈ), സിദ്ര (കുവൈത്ത്). മരുമക്കൾ: സി.ബി.വി. ഹാദിസ്, അഹമ്മദ് (കുവൈത്ത്), നജ സ്വാലിഹ ഓമശ്ശേരി, വലിയകം ഹന അസീസ്. സഹോദരങ്ങൾ: സി.ടി. അബ്ദുറഹിമാൻ, ബഷീർ, ഹാഷിം, മുസ്തഫ, ഹസ്സൻ കോയ, കദീജ, ആമിനബി, സൈനബി, പരേതരായ സി.ടി. മമ്മദ് കോയ, അബൂബക്കർ കോയ, മറിയംബി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.