മേപ്പാടി: എരുമകൊല്ലി കുന്ദമംഗലം വയൽ പുറ്റ്യാംതൊടി അബ്ദുൽ റസാഖ് (80) നിര്യാതനായി. മേപ്പാടിയിലെ ആദ്യകാല തയ്യൽ തൊഴിലാളിയും പിന്നീട് ഹോട്ടൽ വ്യാപാരിയുമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസിന്റെ കൊടിയ മർദനത്തിന് ഇരയായിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: പി.ടി. മൻസൂർ (വൈ. പ്രസി, മേപ്പാടി റൂറൽ ക്രഡിറ്റ് സഹകരണ സംഘം, സി.പി.എം മേപ്പാടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ഏരിയ വൈ. പ്രസി, കേരള പ്രവാസി സംഘം ജില്ല ജോ. സെക്ര), പി.ടി. നിസാർ പീപ്ൾസ് റിവ്യു, കോഴിക്കോട്). മരുമക്കൾ: ജമീല, അനീസ. സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, പരേതനായ ഷൗക്കത്തലി, അബ്ദുറഹിമാൻ, ബഷീർ, ഹമീദ്, പരേതനായ ഇബ്രാഹിം, പരേതയായ ഫാത്തിമ, ഖൈറുന്നീസ, ഫാത്തിമത് സുഹറ.