അഗളി: അട്ടപ്പാടിയിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ആദിവാസി യുവാവ് മരിച്ചു. പുതൂർ പഞ്ചായത്തിലെ പാലൂർ ആനക്കട്ടി ഊരിലെ അയ്യപ്പൻ-വള്ളി ദമ്പതികളുടെ മകൻ മനു പ്രസാദ് (18) ആണ് മരിച്ചത്.
ഗൊട്ടിയാർക്കണ്ടി ഭാഗത്തുനിന്നും പാലൂരിലേക്ക് വരവേ വാഹനത്തിന്റെ ബ്രേക്ക് തകരാറിലാകുകയും നിയന്ത്രണംവിട്ട് പാറക്കെട്ടിൽ ഇടിച്ചു മറിയുകയുമായിരുന്നു.
ഗൊട്ടിയാർക്കണ്ടി സ്കൂളിന് സമീപത്തുവെച്ചാണ് അപകടം. സ്കൂട്ടറിൽ മൂന്ന് പേർ ഉണ്ടായിരുന്നു. പരിക്കേറ്റ മൂവരെയും കൂക്കുംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മനുപ്രസാദ് വഴിമധ്യേ തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഗൊട്ടിയാർക്കണ്ടി സ്വദേശി കാന്തൻ, ആനവായ് സ്വദേശി രാജേഷ് എന്നിവർ ചികിത്സയിലാണ്.