വളാഞ്ചേരി: ഹൈസ്കൂളിന് സമീപം ‘ജിഷ നിവാസി’ൽ ഒറ്റപ്പാലം കണ്ണിയംപുറം തെക്കുംപുറത്ത് വേണുഗോപാലൻ മാസ്റ്റർ (77) നിര്യാതനായി. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. ഭാര്യ: സുമംഗല (റിട്ട. പ്രഥമാധ്യാപിക, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ). മകൾ: ജിഷ (ലണ്ടൻ). മരുമകൻ: മധുമോഹൻ (ലണ്ടൻ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (റിട്ട. തമിഴ്നാട് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്), പരേതനായ കുമാരൻ (റിട്ട. പബ്ലിക് റിലേഷൻസ് ഓഫിസ്), കേശവൻ (റിട്ട. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ഓഫിസ്), സേതുമാധവൻ (റിട്ട. ബ്രൂക്ക് ബോണ്ട് ഇന്ത്യ ലിമിറ്റഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.