ഫറോക്ക്: അമ്മാഞ്ചേരി കാട്ടുത്തൊടിയിൽ ഗൗരി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ എം. എം. കുഞ്ഞൻ നായർ. മക്കൾ: വസന്തകുമാരി, വത്സലാദേവി, വിക്രമൻ നായർ, വിമലാഭായി, മുരളീധരൻ നായർ, മധുസൂദനൻ നായർ, പരേതനായ വിദ്യാധരൻ നായർ. മരുമക്കൾ: പുല്ലൂർ രാധാകൃഷ്ണൻ, സതി, റീജ, കാട്ടിൽ രാമചന്ദ്രൻ നായർ, ബീന, പ്രമീള, പരേതനായ എം.എം. വേലായുധൻ നായർ. സഞ്ചയനം ബുധനാഴ്ച.