കൊയിലാണ്ടി: സ്റ്റാൻഡിൽ ബസ് തട്ടി സ്ത്രീ മരിച്ചു. നമ്പ്രത്ത്കര കുന്നോത്ത് മുക്ക് നടുച്ചാലിൽ മാധവി (66) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന ലൈഫ് ലൈൻ ബസാണ് ഇടിച്ചത്. അഗ്നിരക്ഷാസേന എത്തി സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മകളോടൊപ്പം നന്മണ്ടയിലേക്ക് പോകാൻ എത്തിയതായിരുന്നു. ബസിനടിയിൽ കുടുങ്ങിയ മാധവി തൽക്ഷണം മരിച്ചു. പരേതനായ കുഞ്ഞിരാമനാണ് ഭർത്താവ്. മക്കൾ: ഷീന, ഷാനി.