കക്കോടി: പുതുതായി വാങ്ങിയ ബൈക്കുമായി സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവ് അപകടത്തിൽപെട്ട് മരിച്ചു. കക്കോടി പടിഞ്ഞാറ്റുംമുറി പാറമ്മൽ താഴം ഷാനവാസ് (19) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഭട്ട് റോഡ് വെസ്റ്റ്ഹിൽ ചുങ്കം ക്രോസ് റോഡിലാണ് ബൈക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിച്ചുമറിഞ്ഞത്. ഷാനവാസ് സംഭവസ്ഥലത്ത് മരിച്ചു. സുഹൃത്ത് കക്കോടി പടിഞ്ഞാറ്റുംമുറി അഭയ് (19) പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വഴിയാത്രക്കാരായ രണ്ടുപേരെ നിസ്സാര പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുമ്പ് വാങ്ങിയ ബൈക്കുമായി ഞായറാഴ്ച രാവിലെ ആറരയോടെ വീട്ടിൽനിന്ന് ഇറങ്ങിയ ഷാനവാസ് സുഹൃത്തിനൊപ്പം ബീച്ച് ഭാഗത്തുനിന്നും കക്കോടി ഭാഗത്തേക്ക് പോവുകയായിരുന്നു. മാതാവ്: ഷഹനാസ്. സഹോദരൻ: സർഫ്രാസ്.