കാഞ്ഞങ്ങാട്: പൂച്ചക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഉദുമ പള്ളം തെക്കേക്കര ശ്രീലയത്തില്‍ ടി.കെ. അഭിഷേക് (19)ആണ് മരിച്ചത്. കഴിഞ്ഞ നാലിന് സംസ്ഥാന പാതയിൽ അഭിഷേകും സുഹൃത്തും സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അഭിഷേക് ബൈക്കിന്റെ പിറകിലിരുന്നതാണ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ബൈക്ക് ഓടിച്ച സുഹൃത്തിനും പരിക്കേറ്റിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മരണം. ചെണ്ട ഗോപാലന്റെയും (ദുബൈ) സുജാതയുടെയും മകനാണ്. സഹോദരങ്ങള്‍: നിതീഷ് (ദുബൈ), ലയ ഉദുമ ജി.എച്ച്.എസ്.എസ് പത്താം തരം വിദ്യാര്‍ഥിനി.