പയ്യന്നൂർ: കാനായി നോർത്തിലെ കാനാകടേക്കര കല്യാണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കോപ്രവൻ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: കെ.കെ. തമ്പാൻ (എരമം), കെ.കെ. ഫൽഗുനൻ (പയ്യന്നൂർ നഗരസഭ കൗൺസിലർ), കെ.കെ. പവിത്രൻ (റിട്ട.ആർമി), കെ.കെ. പത്മജ, കെ.കെ. പ്രകാശൻ (അബൂദബി). മരുമക്കൾ: സി.പി. പത്മാക്ഷി (എരമം), പുത്തലത്ത് ലത (കണ്ടോത്ത്), സി.സി. സുലേഖ (കാനായി), കെ. ഗോവിന്ദൻ നമ്പി (റിട്ട. റിസർവ് ബാങ്ക്), എം. സുമ (കുഞ്ഞിമംഗലം). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കാനായി പൊതു ശ്മശാനത്തിൽ.