കാഞ്ഞങ്ങാട്: പ്രഭാത നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്നതിനിടെ ഹൃദയാഘാതം മൂലം കൂളിയങ്കാലിലെ എം. അബ്ദുല്ല (63) നിര്യാതനായി. മൂന്ന് പതിറ്റാണ്ടോളം കുവൈത്തിലായിരുന്ന അബ്ദുല്ല മൂന്നുവർഷം മുമ്പാണ് പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയത്. നാട്ടിൽ മത-സാംസ്കാരിക രംഗങ്ങളിലും മുസ്ലിം ലീഗിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മുട്ടുന്തലയിലെ നഫീസ. മക്കൾ: റസീന, നസിയ. മരുമക്കൾ: സമീർ ബല്ലാകടപ്പുറം, റംഷീദ് അതിഞ്ഞാൽ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഐസബി, മറിയം, പരേതനായ കുഞ്ഞഹമ്മദ്.