ഏഴിലോട്: മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്തംഗം കുതിരക്കാൽ നാരായണൻ (72) നിര്യാതനായി. മല്ലിയോട്ട് പാലോട്ട് കാവിലെ മുൻ സമുദായി, നവശക്തി തിയറ്റേഴ്സ് രക്ഷാധികാരി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. കെട്ടിട നിർമാണ മേസ്തിരിയും വ്യാപാരിയുമായിരുന്നു. ഭാര്യ: നടുവളപ്പിൽ രാധാമണി. മക്കൾ: നവീൻ, നളൻ, പരേതനായ നന്ദൻ. മരുമകൾ: വിജില. സഹോദരി: പരേതയായ കമലാക്ഷി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അറത്തിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.