പേരാവൂർ: കോളയാട്ട് അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. കോളയാട് മേനച്ചോടിയിലെ പുത്തന്‍ വീട്ടില്‍ ദിലീപനാണ് (32) മരിച്ചത്. ശനിയാഴ്ച രാത്രി ഒന്നോടെ മേനച്ചോടി ആര്യപ്പറമ്പ് റോഡിലാണ് അപകടം. ബാബു-യശോദ ദമ്പതികളുടെ മകനാണ്. സഹോദരി: ജിജി. പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.