തളിപ്പറമ്പ്: കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ചു. കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെള്ളിക്കോത്ത് ഇടത്തിൽ പവന കുമാറാണ് (61) മരിച്ചത്. കോടല്ലൂരിലെ ഇല്ലത്തിന് സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീഴുകയായിരുന്നു. മാതാവ്: ശ്രീദേവി. പിതാവ്: പരേതനായ കുട്ടിരാമൻ നമ്പ്യാർ. ഭാര്യ: സതി ദേവി (കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര ജീവനക്കാരി). മക്കൾ: ലേജു മോൾ (ടീച്ചർ വെള്ളൂർ സ്കൂൾ), പൗർണമി (ടീച്ചർ വട്ടോളി സ്കൂൾ). മരുമക്കൾ: പ്രസൂൺ (കരിവെള്ളൂർ), പുഷ്പജൻ (വട്ടോളി). സഹോദരങ്ങൾ: അമ്പിളി, ഭവദാസൻ, സുധാമണി. തിങ്കളാഴ്ച ഉച്ചക്ക് 12ന് കടമ്പേരി സി.ആർ.സി പൊതുജന വായനശാലയിൽ പൊതുദർശനം. തുടർന്ന്, ഒന്നിന് കടമ്പേരി പൊതുശ്മശാനത്തിൽ സംസ്കാരം.