കണ്ണൂര്‍: പയ്യാമ്പലം ബീച്ച് റോഡ് സി.എച്ച് ഹൗസില്‍ വി.എം. മുഹമ്മദലി(അലീക്ക-77) നിര്യാതനായി.ടെക്നിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് റിട്ടയര്‍ ചെയ്തതാണ്. പാരമ്പര്യ വൈദ്യനും ഗായകനുമാണ്. പയ്യാമ്പലം വാക്കേര്‍സ് ക്ലബ് സ്ഥാപക വൈ. പ്രസിഡന്റ്, പയ്യാമ്പലം ബീച്ച് റോഡ് റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ സുലേഖ. മക്കള്‍: സി.എച്ച്. മജീദ്, ഫിര്‍ദൗസ്, റയീസ്, റമീസ്, സാജിദ്. മരുമക്കൾ: ഷംസീറ, വഹീദ, ഉമയ്മത്ത്.സഹോദരങ്ങൾ: റുഖിയ, സത്താർ, അസീസ്, പരേതരായ കുഞ്ഞാമിന, മുസ്തഫ, സുബൈർ, ഹമീദ്, കാസിം.