കണ്ണൂർ: അഴീക്കോട് സർവിസ് സഹകരണ ബാങ്ക് മുൻ മാനേജർ ശ്രീധരൻ നമ്പ്യാർ (75) നിര്യാതനായി. അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്ര ഉത്സവ കമ്മിറ്റിയുടെ ആദ്യകാല സാരഥിയും നെഹ്റു യുവകേന്ദ്ര സംയോജകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. പരേതരായ പാറക്കാട്ടു കേളു നമ്പ്യാരുടെയും പി.വി. മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: എം.കെ. ചന്ദ്രമതി. മക്കൾ: പ്രിയങ്ക (ബംഗളൂരു), വർഷ (എറണാകുളം). മരുമക്കൾ: പ്രവീൺ (ബംഗളൂരു), രൂപേഷ് (എറണാകുളം). സഹോദരങ്ങൾ: പി.വി. പദ്മനാഭൻ നമ്പ്യാർ (അഴീക്കോട് ഹൈസ്കൂൾ മുൻ മാനേജർ), ബാലാമണി, പങ്കജം, പരേതയായ സരസ്വതി.