പെരിങ്ങത്തൂർ: സൗത്ത് അണിയാരത്തെ കിടാരന്റവിട ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. എലാങ്കോടെ പരേതനായ അണിയേരി ഖാദർ ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: കെ.ടി. യൂസുഫ് മൗലവി (റിട്ട. അധ്യാപകൻ, ആയഞ്ചേരി റഹ്മാനിയ്യ ഹൈസ്കൂൾ, കെ.എൻ.എം കണ്ണൂർ ജില്ല മുൻ വൈസ് പ്രസിഡന്റ്). മക്കൾ: ആയിശ, അസ്മ, ഹഫ്സ, ഹാരിസ് (ദുബൈ), കെ.ടി. ജാഫർ (അധ്യാപകൻ, പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ, സെക്രട്ടറി അണിയാരം ശാഖ മുസ്ലിം ലീഗ്), സുമയ്യ. മരുമക്കൾ: അബ്ദുറഹ്മാൻ എം.പി (പാറാട്), മഹജീന (അണിയാരം), ആരിഫ (പുളിയനമ്പ്രം), അബ്ദുല്ല സി.കെ (അഴിയൂർ കോറോത്ത് റോഡ്), പരേതരായ കുഞ്ഞബ്ദുല്ല (എലാങ്കോട്), എൻ.എ. ബഷീർ കരിയാട് (മുൻ എം.എൽ.എ എൻ.എ. മമ്മു ഹാജിയുടെ മകൻ). സഹോദരൻ: പരേതനായ അണിയേരി മമ്മു ഹാജി.