തളിപ്പറമ്പ്: തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പനക്കാട്ടെ ടി.വി. ചന്ദ്രമതി (70) നിര്യാതയായി. കുറ്റിക്കോലിലെ പരേതരായ എൻ.ടി. അനന്തൻ നമ്പ്യാരുടെയും ടി.വി. മാധവി അമ്മയുടെയും മകളാണ്. ഭർത്താവ്: ടി. കേശവൻ (റിട്ട. ലാബ് അസിസ്റ്റന്റ്, താലൂക്ക് ആശുപത്രി). മക്കൾ: അനിത, മധുസൂദനൻ (കണ്ണൂർ എൻജിനീയറിങ് കോളജ്, കുറ്റിക്കോൽ പടുവളം), രാജേഷ് (റെയിൽവേ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ). മരുമക്കൾ: ടി. വേണുഗോപാൽ (മുയ്യം മുണ്ടേരി), സുനിത (നെല്ലിയോട്), രൂപ (മംഗലശ്ശേരി). സഹോദരങ്ങൾ: ടി.വി. നാരായണൻ, (കുറ്റിക്കോൽ), ടി.വി. ഗോപിനാഥൻ (കുറ്റിക്കോൽ), ടി.വി. കമല (സി.പി.എം കീഴാറ്റൂർ തെക്ക് ബ്രാഞ്ച് മെംബർ), ടി.വി. മീനാക്ഷി (കീഴാറ്റൂർ), ടി. ചന്ദൻ (എൽ.ഐ.സി ഏജന്റ്), പരേതനായ ടി.വി. കുഞ്ഞിരാമൻ. മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടിലെത്തിച്ച് ഒരു മണിക്ക് സംസ്കാരം നടക്കും.