ആമ്പല്ലൂർ: മണ്ണംപേട്ടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മണ്ണംപേട്ട തെക്കേക്കര ഐനിക്കൽ ബെന്നിയുടെ മകൻ ബിജുവാണ് (23) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ മണ്ണംപേട്ട സെൻററിന് സമീപത്തായിരുന്നു അപകടം.
ആമ്പല്ലൂർ ഭാഗത്തുനിന്ന് വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ തട്ടിയശേഷം തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. മാതാവ്: ജിനി. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.