മണ്ണുത്തി: മുക്കാട്ടുക്കര മണ്ണുത്തി റോഡില്‍ പാല് വിതരണത്തിനിടെ ടെംപോ തട്ടി പരിക്കേറ്റയാള്‍ മരിച്ചു. നെട്ടിശ്ശേരി ആല് മാതൃക സ്ട്രീറ്റില്‍ കളപ്പറമ്പില്‍ തോമസിന്റെ മകന് ജോസാണ് (71) മരിച്ചത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം.
ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ പിറകില്‍ ടെംപോ ഇടിക്കുകയായിരുന്നു. ടെംപോ നിർത്താതെ പോയെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.
ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
ഭാര്യ: സോഫി. മക്കള്‍: ഡയാന, ജസ്റ്റിന്, ബ്ലസ്ന. മരുമക്കള്‍ സിന്‍സന്‍, നെല്സന്. സംസ്കാരം ചൊവ്വാഴ്ച 10ന് മുക്കാട്ടുക്കര സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.