നീലേശ്വരം: കേരള ഫോക് ലോർ അക്കാദമി പൂരക്കളിയുടെ ഗുരുപൂജ പുരസ്കാരം നേടിയ ഒഴിഞ്ഞവളപ്പിലെ ഒ. കുഞ്ഞിക്കോരൻ (86) നിര്യാതനായി. ഒഴിഞ്ഞവളപ്പ് പ്രതിഭ ക്ലബിലെ ആദ്യകാല നാടകനടനും പാരമ്പര്യ കർഷകനും നീലേശ്വരം നാഗച്ചേരി ഭഗവതിസ്ഥാനത്തിന്റെ ആദ്യകാല ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: കെ. കല്യാണി (ഞാണിക്കടവ്). മക്കൾ: വത്സല, പ്രഭാവതി, ഗിരിജ (വനിത സഹകരണ സംഘം സെക്രട്ടറി, പടന്നക്കാട്), ഉഷ (ഫിഷറീസ് വകുപ്പ് തിരുവനന്തപുരം), മനോരമ (അധ്യാപിക, സദ്ഗുരു പബ്ലിക് സ്കൂൾ, കാഞ്ഞങ്ങാട്). മരുമക്കൾ: നാരായണൻ (പുതിയവളപ്പ്), തമ്പാൻ (മടക്കര), ശശികുമാർ (പടന്നക്കാട്), മനോജ് കുമാർ (പിലിക്കോട്), പരേതനായ രാമകൃഷ്ണൻ. സഹോദരങ്ങൾ: ഒ. രാഘവൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ), മാധവി, കുഞ്ഞമ്പു (റിട്ട. കോഴിക്കോട് സോണൽ മാനേജർ എൽ.ഐ.സി), ഡോ. ഒ. രഘൂത്തമൻ (റിട്ട. ഡെപ്യൂട്ടി ഡി.എം.ഒ), പരേതരായ കുഞ്ഞമ്പാടി, കുഞ്ഞിപ്പെണ്ണ്, കരുണാകരൻ.