പയ്യോളി: ഗവ: ഫിഷറീസ് സ്കൂളിന് സമീപം സായ്വിന്റകാട്ടിൽ സി.കെ. സുരേഷ് ബാബു (ഫോട്ടോഗ്രാഫർ, 63) നിര്യാതനായി. പയ്യോളി ബീച്ച് റോഡിലെ വർണം സ്റ്റുഡിയോ ഉടമയും എ.കെ.പി.എ മുൻ ജില്ല പ്രസിഡന്റും സി.ഒ.സി.എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു.
പിതാവ്: പരേതനായ ചന്ദ്രൻ കണ്ടിയിൽ കുമാരൻ (വടകര). മാതാവ്: പരേതയായ ദേവി. ഭാര്യ: പ്രേമലത. മകൻ: അതുൽ സുരേഷ് (ആർക്കൈവ്സ് വകുപ്പ് കോഴിക്കോട്). സഹോദരങ്ങൾ: അജിത (ഇരിങ്ങൽ, റിട്ട: മൃഗസംരക്ഷണ വകുപ്പ്), ശോഭന (മണത്തണ - കൊട്ടിയൂർ), പരേതനായ സുനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച.