രാമപുരം: സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരുടെ ജ്യേഷ്ഠനും പനങ്ങാങ്ങരയിലെ പരേതനായ മണ്ണാൻതൊടി അലവിക്കുട്ടി മുസ്ലിയാരുടെ മകനുമായ മുഹമ്മദാലി ഹാജി (85) നിര്യാതനായി. പനങ്ങാങ്ങര മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: മാമ്പ്രത്തൊടി ആയിഷ (മേലേ അരിപ്ര). മക്കൾ: കുഞ്ഞിമുഹമ്മദ് ഫൈസി, അബ്ദുൽ കരീം മാസ്റ്റർ, സൈതലവി, സിദ്ദീഖ്, അബ്ദുൽ നാസർ, ഫാത്തിമ, ആസ്യ, ഖദീജ. മരുമക്കൾ: ഏലച്ചോല സഫിയ (കൂട്ടിലങ്ങാടി), ചാട്ടുപോക്കിൽ ആയിഷാബി (കട്ടിലശ്ശേരി), മൂന്നുകണ്ടത്തിൽ നസീമ (വടക്കാങ്ങര), വലിയ പീടിയേക്കൽ സറീന (കൂട്ടിലങ്ങാടി), തവളേങ്ങൽ സുമയ്യ (വഴിപ്പാറ), പരേതനായ പറയൻകുഴിയിൽ ഹസൈനാർ (കട്ടിലശ്ശേരി), പരേതനായ പുൽപ്പാടൻ അബ്ദുൽ ഹമീദ് ഫൈസി (മഞ്ചേരി), വട്ടമണ്ണിൽ കുട്ട്യാമു (കാടാമ്പുഴ).