തൃക്കലങ്ങോട്: സി.പി.എം തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി അംഗവും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി വാർഡ് മെംബറുമായ അജിത കലങ്ങോടിപറമ്പ് (49) നിര്യാതയായി. രണ്ടുവർഷമായി അർബുദരോഗ ബാധിതയായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അന്ത്യം.
തുടർച്ചയായി രണ്ടാം തവണയാണ് ജനപ്രതിനിധിയാകുന്നത്. കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗം, മഞ്ചേരി എയ്ക്കോസ് സഹകരണസംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: കെ.സി. ബാബുരാജ്.
മക്കൾ: അഭിജിത്ത് രാജ്, ബബിത രാജ്.