മഞ്ചേരി: തൃക്കലങ്ങോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു. മരത്താണി പരേതനായ കോലോത്തുംതൊടി അലവിക്കുട്ടിയുടെ മകൻ കെ.ടി. മുഹമ്മദ് യാസിനാണ് (36) മരിച്ചത്. 20 ദിവസം മുമ്പാണ് ലീവ് കഴിഞ്ഞ് ഷാർജയിൽ എത്തിയത്. ചൊവ്വാഴ്ച പുലർച്ച താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നതായി ബന്ധുക്കൾ പറഞ്ഞു. മാതാവ്: പരേതയായ സുഹറ. ഭാര്യ: സഫ്വാന ഷെറിൻ (മുള്ളമ്പാറ). മക്കൾ: ആയിഷ ലിബ, ഫാത്തിമ ലിയ, ലിഫ സുഹ്റ.