പാനൂർ: കല്ലിക്കണ്ടിയിലെ ആദ്യകാല പ്രവാസികളിൽ ഒരാളായ കുണ്ടൻ ചാലിൽ കുഞ്ഞമ്മദ് ഹാജി (68) നിര്യാതനായി. കുവൈത്തിലും പിന്നീട് ദുബൈയിലും ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ഷരീഫ. മക്കൾ: സുഹ്റ, ശുഐബ്, സുമയ്യ, സുബൈർ. മരുമക്കൾ: അബ്ദുല്ല (തുവ്വക്കുന്ന്), ആഷിറ (മേക്കുന്ന്), പരേതനായ മുഹമ്മദ് (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: പാത്തു ഹജ്ജുമ്മ, നഫീസു, സൈനബ, ജമീല.